Artwork

Контент предоставлен Storiyoh and Lakshmi Narayanan. Весь контент подкастов, включая эпизоды, графику и описания подкастов, загружается и предоставляется непосредственно компанией Storiyoh and Lakshmi Narayanan или ее партнером по платформе подкастов. Если вы считаете, что кто-то использует вашу работу, защищенную авторским правом, без вашего разрешения, вы можете выполнить процедуру, описанную здесь https://ru.player.fm/legal.
Player FM - приложение для подкастов
Работайте офлайн с приложением Player FM !

സ്ത്രീയുടെ ഗർഭധാരണത്തിന് കാലാവധി നിശ്ചയിക്കുന്നത് ആരാണ്?

11:48
 
Поделиться
 
Архивные серии ("Канал не активен" status)

When? This feed was archived on July 30, 2022 15:08 (1+ y ago). Last successful fetch was on March 11, 2022 09:37 (2y ago)

Why? Канал не активен status. Нашим серверам не удалось получить доступ к каналу подкаста в течении длительного периода времени.

What now? You might be able to find a more up-to-date version using the search function. This series will no longer be checked for updates. If you believe this to be in error, please check if the publisher's feed link below is valid and contact support to request the feed be restored or if you have any other concerns about this.

Manage episode 308328333 series 3012236
Контент предоставлен Storiyoh and Lakshmi Narayanan. Весь контент подкастов, включая эпизоды, графику и описания подкастов, загружается и предоставляется непосредственно компанией Storiyoh and Lakshmi Narayanan или ее партнером по платформе подкастов. Если вы считаете, что кто-то использует вашу работу, защищенную авторским правом, без вашего разрешения, вы можете выполнить процедуру, описанную здесь https://ru.player.fm/legal.

പഠനം കഴിഞ്ഞാൽ ഉടനെ വിവാഹം, ജോലി കിട്ടിയാലും കിട്ടിയില്ലെങ്കിലും വിഷയമില്ല. വിവാഹം കഴിഞ്ഞും ജോലി കണ്ടെത്താമല്ലോ, എന്ന ഒഴുക്കൻ മറുപടിയിൽ ജോലി കിട്ടിയിട്ട് പോരെ കല്യാണം എന്ന ചോദ്യത്തിന് ഫുൾസ്റ്റോപ്പിടും. എന്നാൽ വിവാഹം കഴിഞ്ഞിട്ട് ജോലി നോക്കാമെന്നായാലോ, അടുത്ത ചോദ്യം പിന്നാലെയെത്തും എന്താ വിശേഷമൊന്നുമായില്ലേ? ജോലിയൊക്കെ പിന്നീടും കണ്ടെത്താമല്ലോ, ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള അവസരം എപ്പോഴും ലഭിച്ചെന്നു വരില്ല. ബന്ധുവീട്ടിൽ പോയാലും കുടുംബ സദസുകളിൽ ഒത്ത ചേർന്നാലും നാട്ടുകാരുടെ ആരുടെയെങ്കിലും കല്യാണത്തിനോ മറ്റാഘോഷങ്ങൾക്കോ പോയാലും ഒരു വിവാഹിതയായ പെൺകുട്ടി നേരിടേണ്ടി വരുന്ന ശരാശരി ചോദ്യാവലികളാണിത്.

കരിയർ എന്ന വലിയ സ്വപ്നത്തിനു മുന്നിൽ പല സ്ത്രീകളും മുട്ടുമടക്കുന്നത് ഇത്തരം ചോദ്യങ്ങൾ നൽകുന്ന ട്രോമ താങ്ങാനാവാതെയാണ്. മാനസികമായും ശാരീരികമായും ധനപരമായുമെല്ലാം ഒരു വ്യക്തി അമ്മയാകാൻ സജ്ജയായി എന്ന് സ്വയം മനസിലാക്കുമ്പോഴാണ് അവൾ ഗർഭം ധരിക്കേണ്ടത്. എന്നാൽ ഇന്ന് ഈ 21 ആം നൂറ്റാണ്ടിലും സ്വന്തം ഗർഭധാരണത്തിന്റെ കുറിച്ച് സ്വയം തീരുമാനമെടുക്കാനുള്ള പ്രാപ്തി പലർക്കും ബാഹ്യസമ്മർദ്ദങ്ങൾ മൂലം ലഭിക്കുന്നില്ല. സ്ത്രീയുടെ ഗർഭധാരണത്തിന് കാലാവധി നിശ്ചയിക്കുന്നത് ആരാണ്?

2015 നവംബറിലാണ് അഖില ശരത്തിന്റെ വധുവായി തൃശ്ശൂരിലെ അയാളുടെ തറവാട്ടുവീട്ടിൽ എത്തുന്നത്. എം.കോം ഡിസ്റ്റിങ്ഷനോടെ പാസായ സർട്ടിഫിക്കറ്റ്, ഉയർന്ന ശമ്പളമുള്ള ബാങ്ക് ജോലിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ..വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ ഇതെല്ലാമായിരുന്നു അഖിലയുടെ കൈമുതൽ. വിവാഹരാത്രിയിൽ ബാങ്ക് കോച്ചിങ്ങിന് ചേരാറിനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ ശരത്ത് പറഞ്ഞു: "അതൊക്കെ സംസാരിക്കാൻ നമുക്ക് ദിവസങ്ങൾ ഇല്ലേ മോളെ.. നീ ആദ്യം ഈ വീടും വീട്ടുകാരും ഒക്കെയായി ഒന്ന് പരിചയമാവ്."

മധുവിധു കഴിയും മുൻപ് അഖില ഗർഭിണിയായി. ഗർഭത്തോടൊപ്പം എത്തിയ ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ അളവറ്റ സന്തോഷവും മുൻനിർത്തി തന്റെ ബാങ്ക് കോച്ചിങ് തൽക്കാലത്തേക്ക് നീട്ടി വച്ചു. ഒൻപത് മാസവും വിട്ടുമാറാത്ത ഛർദ്ദിയും ക്ഷീണവും കൊണ്ട് അഖില പ്രസവസമയത്ത് ഏറെ തളർന്ന് പോയിരുന്നു.

ഒപ്പം മണിക്കൂറുകൾ നീണ്ട പ്രസവ വേദനയ്ക്ക് ഒടുവിൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി അതിസങ്കീർണ്ണമായ സിസേറിയൻ ചെയ്യേണ്ടി വന്നു. സ്വാഭാവിക പ്രസവത്തിന്റെ വേദന ഒരുവശത്ത്. സിസേറിയന്റെ ദുസ്സഹമായ നീറ്റലും വേദനയും മറുവശത്ത്. ആ ഒരൊറ്റ സംഭവം കൊണ്ട് അഖില മാനസികമായി തകർന്നുപോയിരുന്നു.

കുഞ്ഞിനെ കാണാൻ എത്തിയവരോ ആൺകുഞ്ഞ് പിറന്നതിൽ പ്രത്യേക അനുമോദനം അറിയിച്ചവരോ, എന്തിന്, കുഞ്ഞിനെ താഴെ വയ്ക്കാതെ കൊണ്ടുനടന്ന ഭർത്താവ് ശരത്ത് തന്നെയോ അഖിലയുടെ മുഖം തെളിയാത്തത് എന്തേ എന്ന് അന്വേഷിച്ചില്ല. ഉറക്കമില്ലാതെ, വേദന കടിച്ചമർത്തി, കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അഖില ആഴ്ചകൾ തള്ളിനീക്കി. കുടുംബത്തിലുള്ളവർ അടക്കം പറഞ്ഞു: "പെറ്റ പെണ്ണിന്റെ ഭാഗ്യം. ആദ്യം പിറന്നതേ ആൺകുഞ്ഞ്. പോരാത്തതിന് അതിനെ രാത്രിയും പകലുമില്ലാതെ എടുത്ത് നടക്കുന്നത് മുഴുവൻ കൊച്ചിന്റെ അച്ഛൻ. എവിടെ കാണും ഇങ്ങനെ!"

പുതിയ ജീവിതത്തോടും മാതൃത്വം എന്ന അളവറ്റ ഉത്തരവാദിത്വത്തോടും പൊരുത്തപ്പെടാൻ അഖിലയ്ക്ക് രണ്ടോ മൂന്നോ മാസങ്ങൾ വേണ്ടിവന്നു. കുഞ്ഞിന്റെ കളിചിരികൾ കണ്ട്, സങ്കടം വെടിഞ്ഞ്, അവൾ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ടൗണിലെ പ്രശസ്തമായ ഒരു കോച്ചിങ് സെന്ററിൽ ശരത്തിനൊപ്പം പോയി അഡ്മിഷൻ എടുത്ത് വരുമ്പോൾ അഖിലയുടെ മനസ്സിൽ ഒരായിരം പ്രതീക്ഷകൾ ആയിരുന്നു.

വണ്ണം കുറയ്ക്കാൻ യോഗയും സുംബയും ചെയ്ത്, ക്ലാസ്സിൽ പോകാൻ പുത്തൻ ഉടുപ്പുകൾ വാങ്ങി അഖില ഒരുങ്ങിയിരുന്നു. ഇടിത്തീ വീണത് പോലെയായിരുന്നു വെറും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആ വിവരം അറിഞ്ഞത് - അഖില വീണ്ടും ഗർഭിണിയാണ്.

"കുളി തെറ്റിയ പെണ്ണ് ഇങ്ങനെ ഏങ്ങലടിച്ച് കരയാൻ പാടില്ല മോളെ.." അവളുടെ മുറിയിൽ കൂടിയ സ്ത്രീകൾക്ക് പോലും അവളെക്കാൾ പേടി വയറ്റിൽ മൊട്ടിട്ട ജീവനെ കുറിച്ച് ഓർത്തായിരുന്നു. ഈ വട്ടം പക്ഷെ അഖില ഉറച്ച സ്വരത്തിൽ പറഞ്ഞു: "ഈ പ്രെഗ്നൻസി കണ്ടിന്യു ചെയ്യാൻ എനിക്ക് താല്പര്യമില്ല." വാപൊത്തിക്കൊണ്ടാണ് കുടുംബാംഗങ്ങൾ അവളുടെ വാക്കുകളെ സ്വീകരിച്ചത്. ശരത്തിന്റെ മുഖത്തെ തെളിച്ചം പോലും നഷ്ടപ്പെട്ടു. പക്ഷെ അഖിലയുടെ നിർബന്ധത്തിന് വഴങ്ങി പിറ്റേന്ന് അവർ ആദ്യ പ്രസവത്തിന് കണ്ട അതേ ഗൈനക്കോളജിസ്റ്റിനെ പോയി കണ്ടു.

"വളരെ കോംപ്ലിക്കേറ്റഡ് ആയ സി-സെക്ഷൻ കഴിഞ്ഞ് ഇത്ര ഉടനെ മറ്റൊരു പ്രെഗ്നൻസി തീരെ പ്രാക്ടിക്കൽ അല്ല! ബെറ്റർ ടെർമിനേറ്റ് ഇറ്റ്." - അധികം ആലോചിക്കാതെ ഡോക്ടർ പറഞ്ഞു. ഒപ്പം വേണ്ട മുൻകരുതലുകൾ സ്വീകരിക്കാത്തതിന് രണ്ടുപേർക്കും ശകാരവും കേട്ടു. അങ്ങനെ അബോർഷൻ ചെയ്യാനുള്ള തിയതി കുറിച്ച് നൽകി ഇരുവരെയും ഡോക്ടർ യാത്രയാക്കി. പക്ഷെ പിന്നീടുള്ള നാല് ദിവസങ്ങളിൽ അഖില അനുഭവിച്ച മാനസിക പീഡനം പറഞ്ഞ് അറിയിക്കാവുന്നതിലും വലുതായിരുന്നു.

"എന്തൊക്കെയായാലും സ്വന്തം കുഞ്ഞല്ലേ.. ഒന്നുമറിയാതെ അത് വയറ്റിൽ ഉറങ്ങുകയല്ലേ.. നമ്മുടെ ഉണ്ണിക്കുട്ടനെ പോലെ തന്നെയല്ലേ അതും..പ്രസവിച്ചു വളർത്തേണ്ട 'അമ്മ തന്നെ അതിനെ കൊല്ലാൻ കൂട്ടുനിൽക്കും എന്ന് അതിനുണ്ടോ അറിയുന്നു.." ഒരിക്കൽ അമ്മയായ അഖിലയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ വാക്കുകൾ.

അവളുടെ വയറിനോട് കൈ ചേർത്ത് ശരത്ത് പറഞ്ഞു: "അച്ഛൻ ഒന്ന് മിണ്ടട്ടെ. നാല് ദിവസം കഴിഞ്ഞാൽ പിന്നെ എന്റെ കുഞ്ഞിനോട് മിണ്ടാൻ പറ്റില്ലല്ലോ.." ഒപ്പം അയൽക്കാരുടെ ന്യായം പറച്ചിൽ: "അല്ല, പെണ്ണിന് കുഴപ്പമൊന്നുമില്ല എങ്കിൽ പിന്നെന്തിനാ കളയുന്നത്? പിള്ളേർ ഒക്കെ നോക്കി നിൽക്കുമ്പോ വളർന്ന് പോകില്ലേ.. അഹങ്കാരം, അല്ലാതെന്താ!"

രാത്രികളിൽ അഖിലയ്ക്ക് ഉറക്കം ഇല്ലാതെയായി. കുറ്റബോധം സഹിക്കാതെ അവൾ ഒരിക്കൽ കൂടി അമ്മയാകാൻ തീരുമാനിച്ചു. പക്ഷെ അതിന് അഖില വലിയ വില തന്നെ കൊടുക്കേണ്ടി വന്നു.

ഉണ്ണിക്കുട്ടന്റെ മുലകുടി വെറും മൂന്ന് മാസം കൊണ്ട് നിന്നു. കമിഴ്ന്ന് വീണിട്ട് പോലുമില്ലാത്ത കുഞ്ഞിനെ എടുക്കാൻ കഴിയാതെ അഖില നോക്കിയിരുന്ന് കരഞ്ഞു. ആദ്യ ഗർഭകാലത്ത് വീട്ടിൽ അനുഭവിച്ച വിഐപി ലൈഫ് രണ്ടാമത്തെ ഗർഭകാലത്ത് ഉണ്ടായില്ല. ഒപ്പം ഓരോ മാസം വയർ വലുതാകുംതോറും ഉണങ്ങിയിട്ടില്ലാത്ത സി-സെക്ഷൻ സ്റ്റിച്ചുകൾ വലിഞ്ഞ് മുറുകുന്ന വേദനയും.

ഏഴാം മാസം മുതൽ കുഞ്ഞ് അനങ്ങുമ്പോൾ സ്റ്റിച്ചുകൾ അകത്ത് പൊട്ടി, ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകാൻ തുടങ്ങി. അമ്മ എടുക്കാത്തതിനും പാൽ കൊടുക്കാത്തതിനും ഉണ്ണിക്കുട്ടൻ വാശിപിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. രാത്രികളിൽ ഉറക്കമില്ലാതെ, ഒരു കൈയിൽ കുഞ്ഞിനെയും മറുകൈയിൽ നിറവയറും താങ്ങി അഖില കണ്ണീരൊഴുക്കി ഇരുന്നു.

അങ്ങനെ എട്ടാം മാസത്തിൽ - അതായത് ആദ്യ പ്രസവം കഴിഞ്ഞ് വെറും പതിനൊന്ന് മാസം കഴിഞ്ഞ വേളയിൽ - വേദന മാറാത്ത സിസേറിയൻ മുറിവിലൂടെ വീണ്ടും കത്തിവച്ച് രണ്ടാമത്തെ ആൺകുട്ടിയെ ഡോക്ടർമാർ പുറത്തെടുത്തു. ഓർമ്മ വന്നപ്പോൾ കുഞ്ഞിന്റെ ജെണ്ടർ പോലും ചോദിക്കുന്നതിന് മുൻപേ അഖില പറഞ്ഞത് "നിർത്താമോ ഡോക്ടറെ.. എനിക്കിനി പ്രസവിക്കണ്ട" എന്നായിരുന്നു. ഇതൊന്നും അറിയാതെ കുടുംബത്തിൽ വീണ്ടും ആൺകുഞ്ഞ് പിറന്നതിന്റെ ആഘോഷം പൊടിപൊടിക്കുകയായിരുന്നു.

ദേഹം മുഴുവൻ നീര് വന്ന് വീർത്ത്, പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ ഭീകരത നേരിൽ കണ്ടുകൊണ്ട്, തന്റെ രണ്ട് കുഞ്ഞുവാവകളെ ചേർത്തുപിടിച്ച് അഖില മരവിച്ച് ഇരുന്നു. ആശുപത്രിയിൽ വച്ച് തന്നെ വീട്ടുകാർ വിധിയെഴുതി: "ആ കോച്ചിങ് സെന്ററിൽ കൊടുത്ത കാശ് സ്വാഹ. ഇനി രണ്ട് കുറുമ്പന്മാരെ വെള്ളം തോർത്തിയെടുത്ത് ഏത് കാലത്ത് ജോലിക്ക് പോകാനാണ്..?" ഒപ്പം അഖിലയുടെ ചങ്ക് തുളച്ച് കയറിയ ഒരു കുത്തും: "എങ്കിലും ഈ തങ്കക്കുടത്തിനെ അല്ലെ നീ കളയാൻ നോക്കിയത്?!"

ഇതൊരു കെട്ടുകഥയല്ല; യഥാർത്ഥ സംഭവം തന്നെയാണ്. ഇതുപോലെ നിരവധി അഖിലമാർ നമുക്ക് ചുറ്റും ജീവിതവും സ്വപ്നങ്ങളും ആർക്കൊക്കെയോ വേണ്ടി ഹോമിച്ച് കഴിഞ്ഞ് കൂടുന്നുണ്ട്. പലരുടെയും മനസ്സിൽ ചോദിക്കാതെ മുട്ടി നിൽക്കുന്നത് ഒരൊറ്റ ചോദ്യമാണ്: "സ്ത്രീയുടെ ഗർഭപാത്രം ആരുടെ ഉടമസ്ഥതയിലാണ്?"

ആരാണ് ഒരു സ്ത്രീയുടെ ഗർഭത്തിന് കാലാവധി തീരുമാനിക്കുന്നത്?

സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയിടാൻ ഇന്നാട്ടിലെ പാട്രിയാർക്കൽ പൊതുബോധം സൃഷ്ടിച്ച് വച്ചത് തന്നെയാണ് അബോർഷനെ ചുറ്റിപ്പറ്റിയുള്ള പാപബോധം. ഒരു കുട്ടിയോട് അതിന്റെ അമ്മയ്ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ സന്തുഷ്ടമായ അന്തരീക്ഷത്തിലേക്ക് മാത്രം അതിനെ പ്രസവിക്കുക എന്നതാണ്. കുടുംബത്തിന്റെ അഭിമാനം കുട്ടികളുടെ എണ്ണത്തിലല്ല, ഒരു കുട്ടിയെ ഉള്ളൂ എങ്കിലും ആ കുട്ടിയുടെ അരോഗദൃഢമായ മനസികാവസ്ഥയിലാണ് നിലനിൽക്കേണ്ടത്.

സ്ത്രീയുടെ ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന ഭ്രൂണം 24 ആഴ്ചയിൽ നെർവസ് സിസ്റ്റം രൂപപ്പെട്ട് മറ്റൊരു മനുഷ്യജീവനായി പരിണമിക്കുന്നത് വരെ അത് ആ സ്ത്രീയുടെ മാത്രം സ്വത്ത് ആണ് - അതിൽ പങ്കാളിക്ക് പോലും അവകാശമില്ല. ഇന്ത്യയിൽ ഒരു സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താൻ പങ്കാളിയുടെ സമ്മതം പോലും ആവശ്യമില്ല എന്ന വസ്തുത അധികമാർക്കും അറിയുക പോലുമില്ല.

പെറ്റുകൂട്ടാനും പിള്ളേരെ വളർത്താനുമുള്ള യന്ത്രങ്ങളായി സ്ത്രീകളെ പരിഗണിക്കുന്ന സമൂഹം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നത് അതിശയമാണ്. ആണിനോളമോ, അതിലപ്പുറമോ വിദ്യാഭ്യാസവും ലോകപരിചയവും നേടിയ സ്ത്രീകൾ വിവാഹത്തോടെ വീട്ടകങ്ങളിലേക്ക് ചുരുങ്ങുന്നു എന്നതും അത്യന്തം നിരാശാജനകമാണ്

പ്രായപൂർത്തിയായ രണ്ടുപേർ പ്രണയിക്കണോ, വിവാഹം ചെയ്യണോ, അതല്ലാതെ ഒന്നിച്ച് താമസിക്കണോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമോ, അത് നിരോധനമാർഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വേണോ, ഗർഭിണിയായാൽ അത് തുടരണമോ എന്നതെല്ലാം അവരുടെ മാത്രം കാര്യമാണ്. തത്വത്തിൽ കുടുംബങ്ങൾക്കോ സമൂഹത്തിനോ അതിലൊന്നും അഭിപ്രായം പറയാൻ പോലും അവകാശമില്ല.

പെറ്റുകൂട്ടാനും പിള്ളേരെ വളർത്താനുമുള്ള യന്ത്രങ്ങളായി സ്ത്രീകളെ പരിഗണിക്കുന്ന സമൂഹം ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുന്നു എന്നത് അതിശയമാണ്. അതിലുപരി, ആണിനോളമോ, അതിലപ്പുറമോ വിദ്യാഭ്യാസവും ലോകപരിചയവും നേടിയ സ്ത്രീകൾ വിവാഹത്തോടെ തങ്ങളുടെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് വീട്ടകങ്ങളിലേക്ക് ചുരുങ്ങുന്നു എന്നതും അത്യന്തം നിരാശാജനകമായ സ്ഥിതിയാണ്. അറിഞ്ഞോ അറിയാതെയോ പെണ്മക്കളെ സ്വപ്നങ്ങൾക്ക് അനുസരിച്ച് വളർത്തുന്ന കുടുംബങ്ങളും ഈ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥയ്ക്ക് മുന്നിൽ തങ്ങളുടെ പെണ്മക്കളുടെ ജീവിതം അടിയറവ് വയ്ക്കുന്നു.

ഇതിനെന്താണ് പ്രതിവിധി?

ലിംഗഭേദമെന്യേ സ്ത്രീകളുടെ അടിസ്ഥാനാവകാശങ്ങളെ കുറിച്ചുള്ള അവബോധം ചെറുപ്പത്തിലേ കുട്ടികൾക്ക് പകർന്നുനൽകുക എന്നതാണ് ആദ്യപടി. ഒരു സ്ത്രീയെ പ്രണയിച്ചു എന്നതോ വിവാഹം കഴിച്ചു എന്നതോ കൊണ്ട് അവരുടെ ശരീരത്തിനും മനസ്സിനും മേൽ യാതൊരു നിയന്ത്രണവും ഒരു പുരുഷന് ലഭിക്കുന്നില്ല എന്ന സത്യം പൊതുവിൽ അംഗീകരിക്കപ്പെടേണ്ടതുണ്ട്. ശാരീരിക പക്വതയോടൊപ്പം മാനസികമായി വലിയ തയ്യാറെടുപ്പുകൾ വേണ്ടുന്ന പ്രക്രിയയാണ് ഗർഭധാരണവും പ്രസവവും.

പൂർണ്ണമായ മനസ്സോടെ ഒരു സ്ത്രീ തയ്യാറായാൽ മാത്രമേ ഒരു ഗർഭം തുടരേണ്ടതുള്ളൂ എന്ന നിയമവശം പെൺകുട്ടികൾക്ക് കൂടി മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. അതിനൊപ്പം ഗർഭകാലത്തെയും പ്രസവത്തെയും തുടർന്നുള്ള കഠിനമായ മാനസിക വെല്ലുവിളികളെ കുറിച്ചും സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. പ്രീ-പാർട്ടം/പോസ്റ്റ് പാർട്ടം മെന്റൽ ഹെൽത്ത് ഇഷ്യൂസിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലാത്തവരാണ് ഈ നാട്ടിൽ അധികവും.

വിദ്യാഭ്യാസമെന്നത് ആത്യന്തികമായി ജോലി നേടുന്നതിന് മാത്രമുള്ള ഒരു കട്ട് ഓഫ് ആകരുത്. സ്വന്തം അവകാശങ്ങളെക്കുറിച്ചു തികഞ്ഞ ബോധ്യത്തോടെ വളരുന്നതിന് ഒരു വ്യക്തിയെ സഹായിക്കുന്ന ഒന്നാകണം വിദ്യാഭ്യാസം. സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ബോധവാന്മാരാകണം. അത്തരത്തിലുള്ള ഉത്തമബോധ്യത്തോടെയാകണം ഓരോ പുരുഷനും തന്റെ പങ്കാളിയുമൊത്തുള്ള ജീവിതം ആരംഭിക്കേണ്ടത്.

വേണ്ടത് സമഗ്രമായ സാമൂഹിക മാറ്റം

നൂറ്റാണ്ടുകളായി പുരുഷമേൽക്കോയ്മ നിലനിൽക്കുന്ന സമൂഹത്തിൽ ഇത്തരം പുരോഗമനപരമായ ആശയങ്ങൾ തീർച്ചയായും ഒറ്റരാത്രി കൊണ്ട് അംഗീകരിക്കപ്പെടുകയില്ല. എന്നാൽ മാറ്റം ഉൾക്കൊള്ളണമെന്ന ചിന്ത ഓരോ വ്യക്തിയിലുമുണ്ടായാൽ കാലാന്തരത്തിൽ അത് അനുകൂലഫലം ചെയ്യും. പലതുള്ളി പെരുവെള്ളം എന്നപോലെ കാര്യങ്ങളെ സമത്വചിന്തകൾ വേരുറയ്ക്കും. ഇതിനെല്ലാം പുറമെ, കുടുംബശ്രീകൾ വഴിയും സാമൂഹ്യമാധ്യമങ്ങൾ വഴിയും പ്രാദേശിക ഭരണ സംവിധാനങ്ങൾ വഴിയും രാജ്യത്തെ ഓരോ സ്ത്രീയിലേക്കും ഈ ആശയങ്ങൾ കടന്നുചെന്നാലേ സ്ത്രീസ്വാതന്ത്ര്യത്തിന് പ്രാമുഖ്യം കൊടുക്കുന്ന ഒരു പ്രബുദ്ധ തലമുറ ഇനിയെങ്കിലും രൂപപ്പെടൂ. അങ്ങനെ വന്നാലേ ഇനിയും അഖിലമാരുടെ കണ്ണുനീർ ഈ മണ്ണിൽ വീഴാതിരിക്കൂ.

  continue reading

96 эпизодов

Artwork
iconПоделиться
 
ทุกตอน

×
 
Loading …

Добро пожаловать в Player FM!

Player FM сканирует Интернет в поисках высококачественных подкастов, чтобы вы могли наслаждаться ими прямо сейчас. Это лучшее приложение для подкастов, которое работает на Android, iPhone и веб-странице. Зарегистрируйтесь, чтобы синхронизировать подписки на разных устройствах.

Краткое руководство